പട്ടുവം മുതുകുടയിൽ കാർഷിക പുനരാവിഷ്ക്കരണ ക്യാമ്പയിന്റെ ഭാഗമായി 'മഴപ്പൊലിമ' സംഘടിപ്പിച്ചു

mazhapolima1
mazhapolima1

തളിപ്പറമ്പ്: കാർഷിക പുനരാവിഷ്ക്കരണ ക്യാമ്പയിന്റെ ഭാഗമായി പട്ടുവം മുതുകുട പാടശേഖരത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. പട്ടുവം കുടുംബശ്രീ സി ഡി എസ്സും, പട്ടുവം കൃഷിഭവനും സംയുക്തമായാണ് മഴപ്പൊലിമ സംഘടിപ്പിച്ചത്. 

mazha polima

യുവതലമുറയെ കൃഷിയിലേക്ക് ഇറക്കുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ചേറാണ് ചോറ് എന്ന ആശയം കുട്ടികളിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് .

mazha polima1

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. 

mazha polima 2

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ പി അജിത്കുമാർ, കെ നാസർ, ടി പ്രദീപൻ, പി പി സുകുമാരി, ടി വി സിന്ധു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി വി സ്വപ്ന, കുടുംബശ്രീ സി ഡി എസ് അക്കൗണ്ടൻ്റ് എൻ രമ്യ തുടങ്ങിയവർ സംസാരിച്ചു. 

mazha polima3

കുടുംബശ്രീ അംഗങ്ങളുടെ ഓട്ടമത്സരം ബലൂൺ പൊട്ടിക്കൽ, കമ്പവലി ,തൊപ്പി മാറ്റൽ, ബോൾ പാസിംഗ് , ഞാറ് നടൽ തുടങ്ങിയ പരിപാടിയും നടന്നു.

mazha polima

സി ഡി എസ്  ചെയർപേഴ്സൺ പി പി സജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, കൃഷി ഓഫീസർ രാഗിഷ രാമദാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കാർഷിക കർമ്മസേന, പാടശേഖര സമിതി,കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

News Hub