തിരുവോണം എത്താനായി ... നാളെ ഉത്രാടപ്പാച്ചിൽ

With Thiruvonam just around the corner... tomorrow is 'Uthradappachil' (the frantic last-minute rush for Onam shopping).

നാളെ ഉത്രാടം. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ഉത്രാടനാളിൽ ഓണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾക്കും സാധനങ്ങൾ വാങ്ങാനുമായി വിപണികളിൽ ഉണ്ടാകുന്ന വൻ തിരക്കാണ് ഉത്രാടപ്പാച്ചിൽ. ഓണക്കോടി മുതൽ സദ്യവട്ടത്തിനുള്ള വിഭവങ്ങൾ വാങ്ങിക്കൂട്ടാൻ നാളെ രാവിലെ ആളുകൾ കച്ചവട കേന്ദ്രങ്ങളിലേക്കിറങ്ങും. ഇന്ന് പ്രവൃത്തി ദിനമാണ്. നാളെ മുതൽ ഓണാവധിയും.

പൂരാട ദിനമായ ഇന്ന് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമാകും. വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി സി വിഷ്ണുനാഥ് അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയും. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി ജോൺ,പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,മേയർ വി.വി രാജേഷ്,ഡോ. ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, ചലച്ചിത്ര താരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും.

Tags