പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾക്ക് ഓണസദ്യയൊരുക്കി ഫെഫ്ക

The Producers Association prepared an Onam feast for the new office bearers of FEfka
The Producers Association prepared an Onam feast for the new office bearers of FEfka

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക ഓണസദ്യയൊരുക്കി സ്വീകരണം നൽകി. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ  നടൻ മമ്മൂട്ടിയുടെ പിറന്നാളും ആഘോഷിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

tRootC1469263">

ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമാണ് സാധാരണ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഒന്നിച്ചിരിക്കാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഓണാഘോഷത്തിന് ഒന്നിച്ചിരിക്കാൻ സാധിച്ചതിലുള്ള സന്തോഷം സംഘടനാ ഭാരവാഹികൾ പങ്കുവെച്ചു. എല്ലാവരും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഓണസമ്മാനവും ഫെഫ്ക നൽകി. 

പ്രൊഡ്യൂസേഴ്സ് അസോസിയേൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് സന്ദീപ് സേനൻ, ജോയന്റ് സെക്രട്ടറി അൽവിൻ ആന്റണി,  സിയാദ് കോക്കർ, സന്തോഷ് പവിത്രം, എവർഷൈൻ മണി, കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനിൽ തോമസ് , ഫെഫ്ക വർക്കിം​ഗ് സെക്രട്ടറി സോഹൻ സീനുലാൽ, ട്രഷറർ ആർ.എച്ച് സതീഷ്,  വൈസ് പ്രസിഡന്റ് ജി.എസ് വിജയൻ, ജോയിന്റ് സെക്രട്ടറി ഷിബു ജി സുശീലൻ,  ഫെഫ്ക ജനറൽ കൗൺസിൽ അം​ഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

The-Producers-Association-prepared-an-Onam-feast-for-the-new-office-bearers-of-FEfka.jpg

Tags