കണ്ണൂർ പള്ളിക്കുന്നിൽ കുളത്തിൽ ഓണപൂക്കളം തീർത്ത് നീന്തൽ കൂട്ടായ്മ : കാഴ്ച്ചക്കാരിൽ കൗതുകമായി

Swimming group creates Onam floral carpet in a pond at Pallikunnu, Kannur; a novel sight that intrigued onlookers.

 കണ്ണൂർ : പള്ളിക്കുന്നിൽ കുളത്തിൽ ഓണ പൂക്കളം തീർത്ത് ഓണാഘോഷം വ്യത്യസ്തമാക്കി കണ്ണൂരിലെ നീന്തൽ കൂട്ടായ്മ. പള്ളിക്കുന്ന് തയ്യിൽ കുളത്തിലാണ് നീന്തൽ കൂട്ടായ്മയായ സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വർണ പകിട്ടാക്കിയത്. 

ഞായറാഴ്ച്ച പുലർച്ചെ ആറുമണിയോടെ ആരംഭിച്ച പൂക്കളം ഒരുക്കൽ കാണാൻ നീന്തൽ പഠിക്കാനെത്തിയവരും കുടുംബാംഗങ്ങളും  നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു. വർഷങ്ങളായി നീന്തൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കാലത്ത് തയ്യിൽ കുളത്തിൽ പൂക്കളം ഒരുക്കാറുണ്ട്. തുടർന്ന് നീന്തൽ ക്ളബ്ബ് അംഗങ്ങളായ കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Swimming group creates Onam floral carpet in a pond at Pallikunnu, Kannur; a novel sight that intrigued onlookers.

ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.വിനോദ് രാജ്, സെക്രട്ടറി ജയ്ദീപ് ചന്ദ്രൻ , പ്രസാദ് തൂണോളി, ടി.രാജേഷ്, സുഗീഷ് ' സിന്ധു സുജിത്ത്, സുലേഖ സുരേന്ദ്രൻ, ശ്രീജ വിലാസ്, ദിൽന വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags