ഈ ഓണത്തിന് തയ്യാറാക്കാം സിംപിൾ പൈനാപ്പിൾ പായസം

Simple pineapple stew to prepare this Onam
Simple pineapple stew to prepare this Onam

കൈതച്ചക്ക- 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
തേങ്ങ- രണ്ടെണ്ണം
ചൗവ്വരി (ആവശ്യമെങ്കിൽ)- 50 ഗ്രാം
വറുത്ത അണ്ടിപ്പരിപ്പ്- 30 ഗ്രാം

തയ്യാറാക്കുന്ന വിധം:

കൈതച്ചക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. തേങ്ങ പിഴിഞ്ഞ് പാലെടുത്തുവെക്കണം. പൈനാപ്പിൾ വെള്ളത്തിൽ വേവിച്ച് ഉടച്ചെടുക്കുക. ചൗവ്വരി വേവിച്ചെടുത്ത് മാറ്റിവെക്കുക. പാൻ ചൂടാക്കി നെയ്യ്, പൈനാപ്പിൾ, ചൗവ്വരി, പഞ്ചസാര, തേങ്ങാപ്പാൽ എന്നിവ ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. പാകമായശേഷം അണ്ടിപ്പരിപ്പ് ചേർത്ത് അലങ്കരിക്കാം. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.

tRootC1469263">

Tags