ഓണം കളറാക്കാൻ മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്‌കൂൾ വിദ്യാർത്ഥികൾ ; ഇവരുടെ മുറ്റത്ത് അദ്ധ്വാനത്തിന്റെ പൂക്കളം വിരിയും

Students of Muzhappilangad South UP School set to add color to Onam; a floral carpet born of their hard work will bloom in their courtyard.

 മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് സൗത്ത് യുപി സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടു മുറ്റത്ത് തിരുവോണനാളിൽ സ്വാധ്വാനത്തിന്റെ പൂക്കളം വിരിയും. ഓണത്തിന് പൂക്കളം ഒരുക്കാൻ മലയാളികൾ പൂ തേടി മാർക്കറ്റിലേക്ക് ഓടുമ്പോൾ വേറിട്ട മാതൃക തീർക്കുകയാണിവർ. സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി കൃഷി നടത്തിയാണ് വിദ്യാർത്ഥികൾ ഈ വർഷത്തെ ഓണത്തിന് പൂ ശേഖരിക്കുന്നത്.

 കഴിഞ്ഞ  പരിസ്ഥിതി ദിനത്തിലാണ് കൃഷിക്ക് ആരംഭം കുറിച്ചത് . മുഴപ്പിലങ്ങാട് കൃഷി ഭവൻ ആവശ്യമായ ചെണ്ടുമല്ലി തൈകൾ നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. അതുൽ പൂർണ പിന്തുണ നൽകി. കളപറച്ചും വളം നൽകിയും വിദ്യാർത്ഥികൾ തോട്ടം പരിപാലിച്ചു. ഓണത്തിന് ചെണ്ടുമല്ലി കൂടാതെ സ്കൂൾ പറമ്പിലെ മറ്റ് ചെടികളിലെ പൂക്കൾ കൂടി ശേഖരിച്ച് പൂക്കളം തീർക്കാനൊരുങ്ങുകയാണ് കുട്ടികളെന്ന് പ്രധാന അധ്യാപകൻ പി.മുഹമ്മദ്‌ അശ്റഫ് പറഞ്ഞു.

Tags