ഓണത്തിന് ഹെൽത്തി പായസം തയ്യാറാക്കിയാലോ ?
Aug 24, 2026, 18:05 IST
ചേരുവകൾ
മുതിര - ആവശ്യത്തിന്
ശർക്കര - ആവശ്യത്തിന്
തേങ്ങാപ്പാൽ - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
ഏലയ്ക്കാ പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുതിര നന്നായി കഴുകി വേവിച്ചെടുക്കുക.
ശേഷം ശർക്കര പാനി കാച്ചി തയ്യാറാക്കി വെച്ചിരിക്കുന്ന മുതിരയിലേക്ക് ചേർക്കാം.
ഇത് നന്നായി യോജിപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ചേർക്കാം.
ഒടുവിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കാ പൊടിയും ചേർത്ത് വിളമ്പാം. രുചികരമായ മുതിര പായസം തയ്യാർ.
.jpg)

