ഡി.ടി.പി.സി ടൂറിസം ഓണാഘോഷ പരിപാടികൾക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി
കണ്ണൂർ : സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി. സെപ്റ്റംബർ ഒൻപത് വരെ നീളുന്ന കലാപരിപാടികൾക്ക് ബുധനാഴ്ച വൈകിട്ട് തുടക്കമാവും. ഓണാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ നാലിന് വൈകീട്ട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
ചൊവ്വാഴ്ച തിരുവാതിര കളി മൽസരം, പ്രദർശന വടം വലി മത്സരം നടന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പൂക്കള മത്സരവും നടന്നു.
വിവിധ ദിവസത്തിലെ പരിപാടികൾ സെപ്റ്റംബർ മൂന്ന് വൈകീട്ട് അഞ്ച് മണി: പഴയ കാല ഗാനങ്ങൾ കോർത്തിണക്കി കലാഭവൻ ദിൽന അവതരിപ്പിക്കുന്ന സ്മൃതിതൻ ചിറകിലേറി, 5.40: ചെമ്പൈ സംഗീത ഭവൻ കണ്ണൂരിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുഷ്പ പ്രഭാകർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 6.40: മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പയ്യന്നൂരിന്റെ ചരടുകുത്തി കോൽക്കളി.
രാത്രി ഏഴ് മണിക്ക് പാലാപ്പള്ളി തിരുപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന ഫോക്ക് സന്ധ്യ. സെപ്റ്റംബർ നാല്: വൈകീട്ട് അഞ്ച് മണി മുതൽ വിവിധ കലാപരിപാടികൾ. ആറ് മണിക്ക് സിനിമാ താരം ശ്രുതി ലക്ഷ്മി അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് രാത്രി 7 മണിക്ക് ഏഴ് മണിക്ക് ഉദ്ഘാടന സമ്മേളനം, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ, റാനിയ റഫീക്ക് ( ബാലതാരം /ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം) എന്നിവർ വിശിഷ്ടാതിഥികൾ ആകും.
രാത്രി 7.30: അരങ്ങ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പ്രഥമ കലാഭവൻ മണി പുരസ്‌കാരം,ഓടപ്പഴം പുരസ്‌കാരം, ദേശീയ ഫോക്ക് ഫെസ്റ്റ്, യുവജനോത്സവ പ്രതിഭകൾ ചേർന്ന് നയിക്കുന്നു നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം, മുടിയാട്ടം ,കാളകളി, പരുന്താട്ടം.
രാത്രി ഒൻപത് മണിക്ക് യങ് സ്റ്റാർ കണ്ണൂർ അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ. സെപ്റ്റംബർ അഞ്ച്: ദിശ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ അമൃത ടിവി ഫെയിം ദേവാംഗി, യൂണിവേഴ്സിറ്റി വിന്നർ ഷമീർ ബാബു എന്നിവർ ചേർന്ന് നയിക്കുന്ന മ്യൂസിക് ഫ്യൂഷൻ, ആറ് മണിക്ക് തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറസ് സെന്ററിന്റെയും ഭാരത ഭവന്റെയും നേതൃത്വത്തിൽ ജുമർ ഡാൻസ് (ജാർഖണ്ഡ്), സൈല, റീന ഡാൻസ് (മധ്യപ്രദേശ്), അവദി ഹോളി( ഉത്തർപ്രദേശ് ), ലാവണി ഡാൻസ്( മഹാരാഷ്ട്ര), ഗരഗലു (ആന്ധ്രാപ്രദേശ്), പൂജാ കുനിത( കർണാടക), ദിമ്സ( തെലുങ്കാന), കരകാട്ടം - (തമിഴ് നാട്).
രാത്രി ഏഴ് മണിക്ക് സ്ട്രീറ്റ് മാജിക്കിൽ ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഷംസുദ്ദീൻ ചെർപ്പുളശ്ശേരി അവതരിപ്പിക്കുന്ന ഇന്ത്യൻ മാംഗോ ട്രീ മാജിക്, ഇന്ത്യൻ സ്ട്രീറ്റ് മെന്റലിസം എന്നിവയും.
രാത്രി എട്ട് മണിക്ക് സിനിമാതാരം മൃദുല വിജയ് നയിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ് -രാത്രി 8.30: ഫോക്കാർട്സ് മീഡിയ അവതരിപ്പിക്കുന്ന ഫോക്കാരവ് മെഗാ മ്യൂസിക്കൽ ഫ്യൂഷൻ സെപ്റ്റംബർ ആറ്: വൈകീട്ട് അഞ്ച് മണി: നരിക്കോട് യുവ ചേതന മഹിള സമാജം, മ്യൂസിക്കൽ ഫ്യൂഷൻ ഡ്രാമ വീരവേൽ-വെട്രിവേൽ 6.20: പറശ്ശിനിക്കടവ് ജനകീയ കലാ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന നാടൻ കോൽക്കളി. 6.30: സെമി ക്‌ളാസ്സിക്കൽ ഡാൻസ് - നാട്യ കണ്ണൂർ,
6.40: ഷൈജ ബിനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം 7.35: ഗസൽ -അലോഷി പാടുന്നു.
സെപ്റ്റംബർ ഏഴ്: വൈകീട്ട് അഞ്ച് മണിക്ക് കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ, രാത്രി ഏഴ് മണിക്ക് ശ്രീ ഉപാസനാത്മ കലാ കേന്ദ്രഎടക്കാട് അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്
രാത്രി 7.30: ലാസ്യ കലാകേന്ദ്ര അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് രാത്രി എട്ട് മണിക്ക് മിമിക്സ്, കോമഡി, ഗാനമേള എന്നിവ കോർത്തിണക്കി കൊണ്ട് ഗിന്നസ് മനോജ് നയിക്കുന്ന സൂപ്പർ സ്റ്റേജ് മെഗാ ഷോ.
സെപ്റ്റംബർ എട്ട്: വൈകീട്ട് അഞ്ച് മണിക്ക് സ്വസ്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ് - 5.30: പ്രതീക്ഷ ഭവനിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
രാത്രി ഏഴ് മണിക്ക് സിൻഡർ ബേ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് അവതരിപ്പിക്കുന്ന ഫാഷൻ ഷോ
രാത്രി എട്ട് മണി സിനിമ പിന്നണി ഗായകർ ശ്രേയ ജയദീപ്, സിനോപ് രാജ് എന്നിവർ ചേർന്ന് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്.
സെപ്റ്റംബർ ഒൻപത് : വൈകീട്ട് അഞ്ച് മണിക്ക് കേരള മഹിളാ സമഖ്യയുടെ ആഭിമുഖ്യത്തിൽ വിവിധ കലാരൂപങ്ങൾ
രാത്രി ഏഴ് മണിക്ക് സിനിമാ താരം സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് എട്ട് മണി സജില സലിമും സംഘവും ചേർന്ന് നയിക്കുന്ന മ്യൂസിക്കൽ ഷോ- ഓണനിലാവ്.
.jpg)

