ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

shakkeer

ഇടുക്കി: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനെയാണ് (36) ഞായർ രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏലപ്പാറ ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജിന് സമീപത്തെ റോഡ് അരികിലാണ് സ്വന്തം കാറിൽ മരിച്ച നിലയിൽ ഷക്കീർ ഹുസൈനെ രാവിലെ ബന്ധുക്കൾ കണ്ടെത്തുന്നത്. മരണ കാരണം വ്യക്തമല്ല.

ഷക്കീർ ഹുസൈനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ രാത്രിയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ഒടുവിലാണ് പുലർച്ചെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പീരുമേട് പോലീസിൽ ഇവർ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിനുള്ളിൽ രക്തക്കറ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പീരുമേട് പൊലീസ് അധികൃതർ പറഞ്ഞു.
 

Tags