പാലക്കാട് ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു

accident

പാലക്കാട്:  ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു . മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ ആണ് മരിച്ചത്. 20വയസായിരുന്നു. കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കൾ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിർത്തിയത്.വഴിയരികിൽ നിൽക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നത്. അഞ്ച് യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീൽ മരിച്ചിരുന്നു. പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുകയാണ്. പിക്കപ്പ് വാനിൻറെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുക്കും.

Tags