കാസർഗോഡ്‌ തളങ്കര മാലിക് ദിനാർ പള്ളികുളത്തിൽ യുവാവ് മുങ്ങി മരിച്ചു

A young man drowned in the Thalangara Malik Dinar Pallikulam in Kasaragod and died.
A young man drowned in the Thalangara Malik Dinar Pallikulam in Kasaragod and died.

കാഞ്ഞങ്ങാട്: കാസർഗോഡ്‌  തളങ്കര മാലിക് ദിനാര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ യുവാവ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു. ബംഗ്‌ളൂരു സ്വദേശി ഫൈസാ നാണ് (22) മരിച്ചത്.  സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സഹോദരന്‍ സക്ലീന്‍ മുങ്ങിത്താഴുന്നതിനിടെ രക്ഷിക്കാന്‍ വേണ്ടി കുളത്തില്‍ ചാടിയതായിരുന്നു ഫൈസാന്‍. 

tRootC1469263">


മുങ്ങിത്താണ ഫൈസാനെയും സഹോദരനെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്ത് മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഫൈസാന്‍ മരണപ്പെട്ടിരുന്നു.
ഫൈസാനും സഹോദരനും അടങ്ങുന്ന 11 അംഗ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് മാലിക്ദീനാര്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയത്. സഹോദരന്‍ സക്ലീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags