കോട്ടയത്ത് ട്രാവലർ അപകടത്തിൽപ്പെട്ട് സ്ത്രീ മരിച്ചു
Apr 19, 2025, 18:05 IST
കോട്ടയം : തീക്കോയി - വാഗമൺ റോഡിൽ ട്രാവലർ അപകടത്തിൽപ്പെട്ട് സ്ത്രീ മരിച്ചു. കുമരകം സ്വദേശി ധന്യ (43) ആണ് മരിച്ചത്. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വാഗമണ്ണിലേക്ക് പോയ 12 പേരുടെ സംഘം ആണ് അപകടത്തിൽപ്പെട്ടത്.
.jpg)


