കോഴിക്കൂടിനടുത്തേക്ക് പോയ യുവതിക്ക് അണലിയുടെ കടിയേറ്റു ; ദാരുണാന്ത്യം

A young woman who went near a chicken coop was bitten by a viper; tragic end

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌ന(42)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. 

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന.

Tags