കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം

fire
fire

കൊല്ലം: ആദിനാട് സൗത്തിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പുത്തൻകണ്ടത്തിൽ താര (37) യാണ് മക്കളായ ആത്മിക (6), അനാമിക (ഒന്നര) എന്നിവരെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

പൊള്ളലേറ്റ മൂന്നു പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.മൂന്ന് പേർക്കും 80 ശതമാനം പൊള്ളലേറ്റിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. പൊള്ളലേറ്റ മക്കൾ ചികിത്സയിലാണ്.
 

Tags