വാഹനാപകടത്തില്‍ പരിക്കേറ്റ് നാലുമാസമായി അബോധാവസ്ഥയില്‍; മൈസൂരുവിൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു
Oct 9, 2025, 13:38 IST
മൈസൂരു: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.
അപകടത്തില്‍ അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശിഷ് ആണ് അപൂര്‍വയുടെ ഭര്‍ത്താവ്.
.jpg)

