പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം

accident-alappuzha


പത്തനംതിട്ട : അടൂര്‍ ഇളമണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന് മറ്റ് മൂന്നു പേര്‍ക്ക് പരുക്കേറ്റു. തിരുച്ചെന്തൂര്‍ സ്വദേശിനി കൊത്തൈ നാച്ചിയാര്‍ എന്ന 63 വയസുകാരിയാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ രാമകൃഷ്ണന്‍ ഭാര്യ കൃഷ്ണവേണി മകന്‍ കസ്തൂരി രാജന്‍ എന്നിവര്‍ക്കാണ് പരുക്ക്.

പരുക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമകൃഷ്ണന് ഗുരുവായൂരില്‍ ചികിത്സ കഴിഞ്ഞു മടങ്ങുമ്പോള്‍ ഇളമണ്ണൂരില്‍ തെങ്കാശിയില്‍ നിന്ന് വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച കസ്തൂരി രാജന്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് വിവരം

അതേസമയം കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കിടങ്ങൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags