മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

Former Chief Minister VS Achuthanandan's sister Azhikutty passes away
Former Chief Minister VS Achuthanandan's sister Azhikutty passes away

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രിയും പുന്നപ്ര വയലാർ സമരനായകനുമായ പരേതനായ വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി  ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

വിഎസിന്റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരേയൊരാൾ ആഴികുട്ടിയായിരുന്നു. ഓർമ്മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ഇവർ വിഎസിന്റെ വേർപാട് അറിഞ്ഞിരുന്നില്ല. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷൻ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.

tRootC1469263">

Tags