റിയാദിൽ സന്ദർശക വിസയിലെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു

A native of Payyannur died after arriving in Riyadh on a visitor visa

പയ്യന്നൂർ :റിയാദിൽ സന്ദർശക വിസയിലെത്തിയ മുൻ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പന്റകത്ത് അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് മലസിലെ ഉബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

റിയാദ് എക്സിറ്റ് 15ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ച ശേഷം മൃതദേഹം നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി. കെഎംസിസി കണ്ണൂർ ജില്ലാകമ്മിറ്റിയാണ് നടപടികൾ പൂർത്തിയാക്കിയത്.

Tags