യുഎഇയിൽ പനി ബാധിച്ച് 25കാരൻ മരിച്ചു

rishad
rishad

ദുബൈ: പനി ബാധിച്ച് മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയിൽ പ്രവാസിയാണ്. ദുബൈ കറാമ അൽ അൽത്താർ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നു. 

പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ ഇയാൾ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാൽ അവിവാഹിതനാണ്. പിതാവ്: ഷാഫി. മാതാവ്: ഫസീല. സഹോദരങ്ങൾ: റിഫാദ്, റിഷാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.    

Tags

News Hub