തൃശൂരിൽ ഇരുചക്രവാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു


ചരക്ക് ലോറി ഡ്രൈവറായ മഹേഷിന്റെ സഹായിയാണ് ഗോകുല്‍. ലോറി വടക്കാഞ്ചേരിയില്‍ നിര്‍ത്തിയശേഷം ഇരുവരും ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്.
തൃശൂർ : കൊണ്ടാഴി കരുവാന്‍പടിയില്‍ ഇരുചക്രവാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. മായന്നൂര്‍ ഏലംകുളം മോഹനന്റെ മകന്‍ ഗോകുല്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗോകുലിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന പഴയന്നൂര്‍ കിളിനിക്കടവ് പ്രാച്ചിന്‍കായില്‍ മഹേഷ് (34)നിസാര പരിക്കുകളോടെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മഹേഷ് ചികിത്സയിൽ തുടരുകയാണ്. ചരക്ക് ലോറി ഡ്രൈവറായ മഹേഷിന്റെ സഹായിയാണ് ഗോകുല്‍. ലോറി വടക്കാഞ്ചേരിയില്‍ നിര്‍ത്തിയശേഷം ഇരുവരും ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്. ഗോകുലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.