കണ്ണൂരിൽ മരം മുറി തൊഴിലാളി തെങ്ങ് പൊട്ടി വീണു മരിച്ചു
പയ്യന്നൂർ: മരം മുറി തൊഴിലാളിയും പയ്യന്നൂർ പെയിൻ ആൻ്റ്പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയറുമായ മധ്യവയസ്കൻ അപകടത്തെ തുടർന്ന് മരിച്ചു. രാമന്തളി കുന്നരു സെൻട്രലിലെ കൊയക്കീൽ കൃഷ്‌ണൻ്റെ (59) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. മരംമുറി തൊഴിലാളിയായിരുന്ന കൃഷ്‌ണൻ കുന്നരു മില്ലിന് സമീപത്തെ വീട്ടുവളപ്പിൽ തെങ്ങ് മുറിച്ച് മാറ്റാനായി എത്തിയതായിരുന്നു. മുകളിലെ ഭാഗം മുറിക്കുന്നതിനിടയിൽ കേടായിരുന്ന അടിഭാഗമുൾപ്പെടെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ (വ്യാഴാഴ്ച)രാവിലെ 8.30 ന് കുന്നരു ടാഗോർ സ്‌മാരക വായനാശലയിലും വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിക്ക് പൊതുശ്മശാനത്തിൽ സംസ് കാരം.ഭാര്യ: വത്സല. മകൾ: അനൂപ. മരുമകൻ: സുധീഷ് (നീലേശ്വരം, മിലിട്ടറി മധ്യപ്രദേശ്). സഹോദരങ്ങൾ: വിലാസിനി, ശ്യാമള
.jpg)

