ഒറ്റപ്പാലത്ത് ട്രെയിനിടിച്ച് ഒരു വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം
Mar 12, 2025, 19:08 IST


പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി 24 കാരനും ഒരു വയസ് പ്രായമുള്ള കുട്ടിയുമാണ് മരിച്ചത്. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും ഒരു വയസുള്ള കുട്ടിയുമാണ് മരണപ്പെട്ടത്.
മൃതദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍.