കുവൈറ്റിൽ ദാരുണാന്ത്യം ; മലയാളി വിദ്യാ‌ർഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

Death due to boat capsizing in Puthukurichi; A fisherman died

കുവൈറ്റിൽ മലയാളി വിദ്യാ‌ർഥിനിയെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലാണ് മലയാളി വിദ്യാർഥിനിയെ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണി, ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ ബിജു മാണി ആണ് മരിച്ചത്‌.

അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപത്ത് വെച്ച് ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ഫെബ. മൃതദേഹം ഫർവാനിയ ആശുപത്രിയിൽ തുടർ നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.
 

Tags