തൃശൂരിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 23, 2025, 18:10 IST
തൃശൂർ: ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശി പ്രജീഷിൻറെയും സിബിയുടെയും മകൾ ശ്രീനന്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ. പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
.jpg)

