തൃശൂർ പാവറട്ടി സ്വദേശി അബൂദബിയിൽ നിര്യാതനായി

cfhg

അബൂദബി: തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയിൽ നിര്യാതനായി. പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്കു സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരണപ്പെട്ടത്. ഏതാനും ആഴ്ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനുദ്ദീൻ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍-സൂബൈദ ദമ്പതികളുടെ മകനാണ്. 16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഷഹീനയാണ് ഭാര്യ. മകന്‍ സയാന്‍. അലി, ഫാറൂഖ്, ബല്‍ഖീസ് എന്നിവര്‍ സഹോദരങ്ങളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share this story