തൊടുപുഴയിൽ കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Feb 19, 2025, 18:20 IST
തൊടുപുഴ: കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു(45)വിന്റെ മൃതദേഹമാണ് അടിവാട് തെക്കേക്കവലയ്ക്കു സമീപം എംവിഐപി കനാലില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി കുമാരമംഗലം ഭാഗത്ത് കനാലില്‍ കുളിക്കാനിറങ്ങിയ ബിനുവിനെ കാണാതാകുകയായിരുന്നു.
.jpg)

