തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം

tvmaccidentdeath
tvmaccidentdeath

തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോൺ (19),  ടിനോ (20) എന്നിവരാണ് മരിച്ചത്.ഇന്നലെ പുലർച്ചെ 1.30 ഓടുകൂടി കുമരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം.  സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് അൻസാരിയെ (19) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറയിലെ പള്ളിയിൽ ഗാനമേള കാണാൻ വന്നതായിരുന്നു മൂന്ന് യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോൾ സ്കൂട്ടർ റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുകയറി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം പൂന്തുറ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് മൂന്നുപേരെയും മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻരക്ഷിക്കാനായില്ല. ഷാരോണിൻറെയും ടിനോയുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തിൽ പൂന്തുറ പൊലീസ് കേസെടുത്തു. അൻസാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
 

Tags