തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Updated: Nov 19, 2024, 18:28 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാറശാല റെയിൽവെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവും രണ്ടു മക്കളുമുണ്ട്. പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.
.jpg)

