തിരുവനന്തപുരത്ത് അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

DROWNED TO DEATH
DROWNED TO DEATH


തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബാലരാമപുരം സ്വദേശി അഭിഷേക് (18) ആണ് മരിച്ചത്. ഇന്നലെ  ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഇവിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

tRootC1469263">

Tags