വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി

venjarammod arjun death
venjarammod arjun death

ഈമാസം ഏഴുമുതലാണ് അർജുനെ കാണാതായത്

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടിൽ അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈമാസം ഏഴുമുതലാണ് അർജുനെ കാണാതായത്. അനിൽകുമാർ-മായ ദമ്പതികളുടെ മകനാണ് അർജുൻ.

Tags