തിരുവനന്തപുരത്ത് നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി


തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അർജുന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ കണ്ടെത്തി. തൈക്കാട് മുളംകുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനാണ് 16 വയസുകാരനായ അർജുൻ. നല്ല ഉയരത്തിലുള്ള കൈവരിയുള്ള കിണർ ആയതിനാൽ അബദ്ധത്തിൽ വീഴാൻ സാധ്യത ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് തൈക്കാട് ഹൈസ്കൂൾ വിദ്യാർത്ഥിയായ അർജുനെ കാണാതായത്. സമീപത്തെ അമ്പലത്തിൽ ഉത്സവത്തിനായി പോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് അർജുൻ വീട്ടിലില്ലെന്ന് മനസ്സിലായത്. രണ്ട് ദിവസം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവലെ അച്ഛന് അനിൽകുമാർ, അയൽപ്പക്കെത്തി കിണറിൽ നോക്കിയമ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസും അഗ്നിശമന സേനയും എത്തിയ മൃതദേഹം കരക്ക് കയറ്റി. കിണറിന് നല്ല ഉയരമുള്ള കൈവരിയുണ്ട്. അബന്ധത്തിൽ വീണുപോകാൻ ഇടയില്ലെന്ന് വീട്ടുകാർ പറയുന്നു. അർജുന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് വീട്ടുകാരും സ്കൂളിലെ കൂട്ടുകാരും പറയുന്നു. പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.
