തിരുവനന്തപുരത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ കിണറിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Apr 25, 2025, 19:33 IST
തിരുവനന്തപുരം: വെള്ളറടയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് മൂന്ന് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വെള്ളറടയിലെ ചന്ദ്രമോഹൻറെയും ആതിരയുടെയും മകൾ നക്ഷത്ര ആണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചലിലാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിൽ കുട്ടിയെ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു
.jpg)

