തിരുവനന്തപുരത്ത് വയോധിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ഇന്നലെ പോളിങ് ബൂത്തിനുള്ളിൽ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. നടപടിക്രമങ്ങൾക്കുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി ബൂത്തിൽ കയറവേ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം കണ്ട് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെത്തി ശാന്തയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
tRootC1469263">സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പൊലീസ് സംഘം പെട്ടെന്ന് തന്നെ ബൂത്തിലെത്തി ഇവരെ അമ്പലത്തറയിലുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് മൃതദേഹം വിട്ടുനൽകി. ഭർത്താവ്: പരേതനായ വിശ്വംഭരൻ. ഏകമൻ: ബിനു. മരുമകൾ: ഷീന.
.jpg)

