തിരുവനന്തപുരത്ത് പ്രസവം കഴിഞ്ഞ് പതിനഞ്ചാംനാൾ യുവതി മരിച്ചു
Feb 5, 2025, 19:48 IST


തിരുവനന്തപുരം: പ്രസവം കഴിഞ്ഞ് പതിനഞ്ചാംനാൾ യുവതി മരിച്ചു. പ്രസവത്തിന് ശേഷം ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് ലക്ഷ്മിയെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടർന്നതോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.വെള്ളറട കാരാട്ടുവിളാകം ആറടിക്കര വീട്ടിൽ വിനോദിൻറെ ഭാര്യ ലഷ്മി (27) യാണ് മരണപ്പെട്ടത്.
കുഞ്ഞിന് 15 ദിവസത്തെ പ്രായമാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. യുവതിക്ക് നേരത്തെ ശ്വാസതടസം ഉണ്ടായിരുന്നെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.