തിരുവനന്തപുരത്ത് കെട്ടിടത്തിന് മുകളിൽനിന്ന് വീണു പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം

SANAL

കോവളം: കെട്ടിടത്തിന് മുകളിൽനിന്ന് വീണു പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൂങ്കുളം പുന്നവിള പുത്തൻ വീട്ടിൽ സനൽ(57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.

വണ്ടിത്തടം പെട്രോൾ പമ്പിന് സമീപം നിർമാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിലേക്ക് താഴെനിന്ന് സാധനസാമഗ്രികൾ എത്തിക്കുന്ന ലിഫ്റ്റ് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ സനൽ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.ഭാര്യ: ബിന്ദു. മക്കൾ: ശരണ്യാ സനൽ, ശ്യാമ സനൽ. മരുമക്കൾ; പ്രദീപ്, വിഷ്ണു. സംസ്‌ക്കാരം മുട്ടത്തറ മോക്ഷ കവാടത്തിൽ ബുധനാഴ്ച്ച ഉച്ചക്ക്.
 

Tags