തിരുവനന്തപുരത്ത് തലയിൽ ഹെൽമെറ്റുവെച്ച നിലയിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി

DEATH


തിരുവനന്തപുരം : തലയിൽ ഹെൽമെറ്റുവെച്ച നിലയിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശിയായ കുഞ്ഞുമോൻ എന്ന പ്രിൻസിനെയാണ് (52) വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – പാണ്ഡ്യൻപാറ കെഎസ്ഇബി പവർ സ്റ്റേഷന് സമീപമുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാലോട് കെഎസ്ഇബി സബ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാണ് മരിച്ച പ്രിൻസ്. ജോലി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags