തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന രണ്ട് പേർ പിടിയിൽ പിടിയിൽ
Jun 10, 2025, 19:41 IST


തിരുവനന്തപുരം: നെടുമങ്ങാടും പരിസര പ്രദേശങ്ങളിലുമായി ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവർ പിടിയിൽ. തിരുവനന്തപുരം റൂറൽ പൊലീസ് ഡാൻസാഫ് ടീം നടത്തിയ ലഹരി പരിശോധനയിലാണ് കഞ്ചാവ് പൊതികൈവശം വച്ച പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ , പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെ പിടികൂടിയത്.
tRootC1469263">ഇരുവരും സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസ് ടീം അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പിന്നാലെ ഇവരെ പിടികൂടുകയും ചെയ്തു.
