കണ്ണൂർ പള്ളിക്കുന്നിലെ തിണക്കൽ ശശിധരൻ അമേരിക്കയിൽ നിര്യാതനായി

Thinakkal Sasidharan of Pallikunnu Kannur passed away in the United States

കണ്ണൂർ/പള്ളിക്കുന്ന് : പള്ളിക്കുന്നിലെ തിണക്കൽ ശശിധരൻ (72) യു.എസ്.എയിൽ അന്തരിച്ചു. ചിക്കാഗോയിലെ ഡൗൺണേഴ്‌സ് ഗ്രോവ്  നോർത്ത് ഹൈസ്കൂളിലെ  ജീവനക്കാരനായിരുന്നു. പരേതരായ തിണക്കൽ കല്യാണി കുട്ടിയമ്മ ( റിട്ട: ടീച്ചർ ചിറക്കൽ രാജാസ് ഹൈസ്കൂൾ ) കുഞ്ഞിരാമ കുറുപ്പ് ദമ്പതികളുടെ മകനാണ്. ഭാര്യ : ലത അമ്പലപാട്.

മക്കൾ: സലീന, ശ്രുതി. സംസ്കാരം യു എസ് എയിൽ നടക്കും. ചെറുകഥാകൃത്ത് ടി. പത്മനാഭൻ്റെ മരുമകനാണ്. സഹോദരങ്ങൾ: ഡോ. ടി. രാമകൃഷ്ണൻ ( യു എസ് എ), ടി. സോമശേഖരൻ, ടി. സദാശിവൻ (യു എസ് എ), പരേതയായ പുഷ്പവല്ലി ഉണ്ണി നായർ.

Tags