തേനിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു
Feb 4, 2025, 19:01 IST


തേനി : തേനിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു.ലോവർ ക്യാമ്പിലാണ് ഇന്നലെ വൈകുന്നേരം കാട്ടാന ആക്രമണം ഉണ്ടായത്. ഗൂഡല്ലൂർ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. ലോവർ ക്യാമ്പിൽ താമസിച്ച് പണിയെടുക്കുകയായിരുന്നു സരസ്വതിയും ഭർത്താവും.
വെകിട്ട് തോട്ടത്തിൽ പണിയെടുത്തിട്ട് തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.