തലശ്ശേരിയിലെ അവധൂത മാതാ സമാധിയായി
Sep 1, 2023, 23:13 IST
തലശേരി: തിരുവങ്ങാട്ടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന തലശ്ശേരിയിലെ അവധൂത മാതാ സമാധിയായി 49 വര്‍ഷമായി തിരുവങ്ങാട്ട് കീഴന്തി മുക്കിലെ ശ്രീനിവാസ് നിലയത്തില്‍ ജയകുമാറിന്റെ വീട്ടിലാണ് താമസം വെളളിയാഴ്ച്ച വൈകീട്ട് 5. 35 ഓടെയാണ് ഇഹലോകവാസം വെടിഞ്ഞത് .
തലശ്ശേരി നഗരത്തിലൂടെ അലസമായി നടക്കുന്നഅവധൂതയ്ക്ക് നിരവധി ഭക്തരുണ്ട്. പണമോ, പാരിതോഷികങ്ങളോ സ്വീകരിക്കാതെ പ്രത്യേകതരത്തില്‍ ജീവിതം നയിച്ച അമ്മയെ കാണാന്‍ വിദേശികള്‍ അടക്കം എത്താറുണ്ട് സംസ്‌കാരം നാളെ നാലുമണിക്ക് മടപ്പള്ളി ബീച്ച് റോഡിലെ മഠത്തില്‍ നടക്കും
.jpg)


