തെലുങ്ക് ദമ്പതികൾ റിയാദിൽ കുത്തേറ്റു മരിച്ചു; 12ാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ ജീവനൊടുക്കിയ നിലയിൽ

Death due to boat capsizing in Puthukurichi; A fisherman died

റിയാദ്: ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ്​ (15) മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു  എന്നാണ് പ്രാഥമിക വിവരം.

tRootC1469263">

റിയാദിലെ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ്​ വിദ്യാർഥിയാണ്​ ഇസ്ര ആകുലസ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന്​ സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ്​ നഗരത്തിലെ ഹാരയിലാണ്​ ദീർഘകാലമായി കുടുംബം താമസിക്കുന്നത്​. വ്യാഴാഴ്​ച രാത്രിയിലാണ്​ സംഭവം നടന്നതെന്നാണ്​ വിവരം​.

പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്​. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമാണ്. വർഷങ്ങളായി റിയാദിൽ താമസിക്കുന്ന ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരാണ്.

Tags