വീഡിയോ കോളിനിടെ ഭർത്താവുമായി തർക്കം: ടെലിവിഷൻ താരം ഭാഷിണി ബാലസുബ്രഹ്‌മണ്യം ആത്മഹത്യ ചെയ്തു

Television star Subhashini Balasubramaniam hangs herself from a fan after a fight with her husband over a video call

ചെന്നൈ: പ്രശസ്ത തമിഴ് നടി സുഭാഷിണി ബാലസുബ്രഹ്‌മണ്യത്തിന്റെ മരണം വീഡിയോ കോളിൽ ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ. തിങ്കളാഴ്ചയാണ് നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ് .

ശ്രീലങ്കയിൽ ജനിച്ച സാസ്വിബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ 'കയൽ' എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി (38) രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം.

ബെംഗളൂരുവിലായിരുന്ന സുഭാഷിണി ചിത്രീകരണത്തിന്റെ സൗകര്യത്തിനായി കഴിഞ്ഞമാസം ചെന്നൈ പോരൂരിനടുത്ത് അയ്യപ്പൻതാങ്കലിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് ബെംഗളൂരുവിലായിരുന്നു.

ഞായറാഴ്ച രാത്രി വീഡിയോകോളിലൂടെ സംസാരിക്കവെ സുഭാഷിണിയും ഭർത്താവുംതമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ബിപിൻ ചന്ദ്ര കാൺകെ അവർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബിപിൻ ചന്ദ്ര ഉടൻ ഫ്‌ളാറ്റിലെ കാവൽക്കാരനെ വിവരമറിയിച്ചു. പോലീസെത്തി പൂനമല്ലി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags