തിരുവനന്തപുരത്ത് സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

Teacher collapses and dies while teaching at school in Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. പാറശാല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ വിനോദിനിയാണ് മരിച്ചത്.

ഇന്നലെ രാവിലെ 10.30ന് ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു കംപ്യൂട്ടർ പരിശീലന ക്ലാസെടുക്കുന്നതിനിടെ വിനോദിനി ടീച്ചർ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

പഠിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദിനി ആദ്യം ക്ലാസ്റൂമിലെ ബെഞ്ചിൽ ഇരുന്നെങ്കിലും പിന്നീട് കുഴഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയിൽ വിനോദിനിയുടെ മുഖത്ത് പരിക്കേറ്റിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം നടത്തി.

Tags