ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

accident 1

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.  ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടമുണ്ടായത്. പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്. തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ(22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്.ഇരുവരുടെയും മൃതദേഹം നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

tRootC1469263">

Tags