പുഷ്പ- ടു കാണാൻ ബൈക്കിൽ തമിഴ്‌നാട്ടിൽ പോയ യുവാവ് അപകടത്തിൽ മരിച്ചു
Dec 12, 2024, 19:08 IST
ഇടുക്കി: പുഷ്പ ടു സിനിമ കാണാൻ തമിഴ്‌നാട്ടിൽ പോയ യുവാവ് അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ. വണ്ടിപെരിയാർ എച്ച് പി സി മൂലക്കയം പുതുവൽ ജയറാം പ്രതീപ് (22) ആണ് മരിച്ചത്.
മൂലക്കയം സ്വദേശിയായ രാഹുൽ (വിഷ്ണു) (23) ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിന് ഇവർ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇവരെ മധുരൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജയറാം പ്രതീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
.jpg)

