തളിപ്പറമ്പിൽ കോഫി ഹൗസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു
Mar 8, 2025, 11:21 IST


തളിപ്പറമ്പ് : ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു.തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമലാ(27)ണ് മരിച്ചത്.ശനിയാഴ്ച്ചപുലര്‍ച്ചെ മൂന്ന് മണിക്ക് ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം. ബൈക്ക് ഡിവൈഡറിലിടിച്ചു നിയന്ത്രണം വിട്ട്മറിയുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
നാട്ടുകാരും പൊലിസും യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.