പാലക്കാട് മീൻവല്ലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Updated: Sep 7, 2026, 20:21 IST
പാലക്കാട്: കല്ലടിക്കോട് മീൻവല്ലം വെള്ളച്ചാട്ടത്തിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചന്ദ്രനഗർ സ്വദേശി സുബൈറിന്റെ മകൻ ഈസ(18) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ബി ഫാം ആദ്യവർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച ഈസ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീൻവല്ലം ഇരുട്ടുകുഴി ഭാഗത്ത് വെച്ചാണ് ഈസ ഒഴുക്കിൽപ്പെട്ടത്.
.jpg)

