തൃശൂരിൽ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു

DROWNED TO DEATH
DROWNED TO DEATH

തൃശ്ശൂർ : തൃശൂരിൽ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. ചേലക്കര പുടവങ്ങോട്ട് ഞാലിൽ സവാദിന്റെ മകൾ 19 വയസ്സുള്ള നാഷിതയാണ് മരിച്ചത്. ഇന്ന് വൈകീട്ടോടുകൂടിയാണ് സംഭവം. നാട്ടിയൻചിറ ലായിലകുളമ്പിലുള്ള കുളത്തിലാണ് നാഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര പൊലീസും ഫയർഫോർസും സ്ഥലത്തെത്തിയാണ് മൃദദേഹം പുറത്തെടുത്തത്. ചേലക്കര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

tRootC1469263">

Tags