ബൈക്ക് അപകടത്തിൽ പരുക്കേറ്റ പ്ളസ് ടൂ വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു

A plus two student who was injured in a bike accident died during treatment

തലശേരി :ബൈക്കപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കോടിയേരി പാറാൽ വായനശാലക്ക് സമീപത്തെ അൽ ദാറിൽ പി.പി. ഹയാൻ ഫാദിലാണ് (17) മരണപ്പെട്ടത്.ശനിയാഴ്ച രാത്രി നിട്ടൂർ ബാലത്തിൽ സർവ്വിസ് റോഡിലായിരുന്നു അപകടം. 

ഫയാൻ ഫാദിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിലെ ടാറിടാത്ത ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.  ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമൻ ലത്തീഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലശ്ശേരി മുബാറക്ക് ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്. ദുബൈയിൽ ജോലിയുള്ള ധർമ്മടം ഒഴയിൽ ഭാഗത്തെ നവാസിന്റെയും , പാറാലിലെ പൊന്നമ്പത്ത് പുളിക്കൂൽ സബിദയുടെയും മകനാണ്.സഹോദരങ്ങൾ: ഹാനി ലിയാൻ, ഹാമിൽ ഹിഫാസ്

Tags