സാമൂഹിക പ്രവർത്തകൻ കെ.എസ്. ഉമർ നിര്യാതനായി

umar

 കുറ്റ്യാടി: സാമൂഹിക പ്രവർത്തകൻ കെ.എസ്. ഉമർ (84) നിര്യാതനായി. കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക, ജനസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 32 വർഷത്തോളം യുഎഇയിൽ പ്രവാസിയായിരുന്നു.

പ്രവാസകാലത്തും തുടർന്ന് നാട്ടിലും കുറ്റ്യാടി കാരുണ്യ, കരുണ, തണൽ, നന്മ പാലിയേറ്റീവ് എന്നീ പാലിയേറ്റീവ് സംരംഭങ്ങളുടെയും കുറ്റ്യാടി ഇസ്‌ലാമിയ കോളജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും പിന്തുണക്കാരനുമായിരുന്നു. കുറ്റ്യാടി ബസ് സ്റ്റാൻഡിനായി രണ്ട് ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു.

അഗതികളായ നിരവധി പെൺകുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുകയും സ്വർണമുൾപ്പെടെ നൽകി വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്ത വ്യക്തി കൂടിയാണ് കെ.എസ് ഉമർ. വിധവകൾ ഉൾപ്പെടെയുള്ള നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 

Tags